23 December Monday

വിമുക്തഭടന്മാരായ സുരക്ഷാജീവനക്കാർക്ക് തൊഴിൽസുരക്ഷ ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

കൊച്ചി
സംസ്ഥാനത്ത് ബാങ്കിങ് സ്ഥാപനങ്ങളിലും വ്യവസായസ്ഥാപനങ്ങളിലും സുരക്ഷാജോലികൾ ചെയ്യുന്ന വിമുക്തഭടന്മാരായ ഗൺമാൻമാരുടെ തൊഴിൽസുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ഗൺമാൻ അസോസിയേഷൻ ഓഫ് കേരളയുടെ സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു. സിഐടിയു അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗം കെ എ അലി അക്ബർ ഉദ്‌ഘാടനം ചെയ്തു. കെ ബി കുമാർ അധ്യക്ഷനായി.


അഡ്വ. ജി വിജയകുമാർ, പ്രവീൺ മനയ്ക്കൽ, ജി ഹരിഗോപാൽ, പി ദേവരാജൻ, ഡി അജികുമാർ, സി എസ് ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. ജി ഹരിഗോപാൽ കൺവീനറായി സംസ്ഥാന കോ–-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top