കൊച്ചി
കേരള പൊലീസ് സോഷ്യൽ പൊലീസിങ് ഡിവിഷൻ, ബിവറേജസ് കോർപറേഷൻ വനിതാജീവനക്കാർക്കാര്‍ക്ക് ഏകദിന "വനിതാ സ്വയംപ്രതിരോധ പരിശീലനം’ നടത്തി. ബെവ്കോയിലെ ഔട്ട്‍ലെറ്റുകളിലെ 126 ജീവനക്കാർ പങ്കെടുത്തു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമം പ്രതിരോധിക്കുന്നതിന് ജീവനക്കാരെ സജ്ജരാക്കുക എന്നതാണ് പരിശീലന ഉദ്ദേശ്യം.അഡ്മിൻ ആന്‍ഡ് ക്രൈംസ് ഡിസിപി കെ ബിജുമോൻ ഉദ്ഘാടനം ചെയ്തു.
ബെവ്‌കോ എറണാകുളം മാനേജർ വി എസ് ശ്യാം അധ്യക്ഷനായി. എം ബി സൂരജ് കുമാർ, മുഹമ്മദ് റാഫി, വി എസ് ഷിഹാബ് തുടങ്ങിയവർ സംസാരിച്ചു. പരിശീലകരായ രത്നമണി, ലിസി മാത്യു, ശ്യാമ, ജാൻസി, കെ ഒ റോസ, എം എം അമ്പിളി, കെ എൻ സിജി എന്നിവർ ക്ലാസെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..