കരുമാല്ലൂർ
മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ കളമശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന ‘കൃഷിക്കൊപ്പം കളമശേരി’ പദ്ധതിയുടെ ഭാഗമായി നടത്തുന്ന രണ്ടാമത് കാർഷികോത്സവത്തോടനുബന്ധിച്ചുള്ള സെമിനാറുകൾ തുടങ്ങി. മാട്ടുപുറം ഐഡിയൽ ട്രസ്റ്റ് ഹാളിൽ കൂവ കർഷകരുടെ സംഗമം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു അധ്യക്ഷയായി. മാഞ്ഞാലി സഹകരണ ബാങ്കിനുകീഴിലെ കൂവ, പഴം, പച്ചക്കറി കർഷകരുടെ സംഗമം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് ഉദ്ഘാടനം ചെയ്തു.
കാർഷികോത്സവത്തിന്റെ ഭാഗമായി മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ കർഷക സെമിനാറുകൾ നടക്കും. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, സുരേഷ് മുട്ടത്തിൽ, പി എം മനാഫ്, സൈന ബാബു, കെ വി രവീന്ദ്രൻ, കൃഷിക്കൊപ്പം കളമശേരി കോ–-ഓർഡിനേറ്റർ എം പി വിജയൻ, കൃഷി ഉദ്യോഗസ്ഥർ, സഹകരണ ബാങ്ക് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..