കൊച്ചി > ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി സംവിധായകൻ വി കെ പ്രകാശ് ലൈംഗികമായി ഉപദ്രവിച്ചെന്ന് യുവ കഥാകാരി. സിനിമയുടെ കഥ പറയാൻ ഹോട്ടൽ മുറിയിലെത്തിയപ്പോഴാണ് ലൈംഗികാതിക്രമമുണ്ടായതെന്ന് യുവതി പറഞ്ഞു.
കഥ പറഞ്ഞ് പകുതിയായപ്പോൾ മദ്യം വാഗ്ദാനം ചെയ്തു; നിരസിച്ചപ്പോൾ ഒരു രംഗം അഭിനയിക്കാൻ നിർബന്ധിച്ചു. തുടർന്ന് ചുംബിക്കാനും കിടക്കയിലേക്ക് തള്ളിയിടാനും ശ്രമിച്ചതായും യുവതി ആരോപിച്ചു.
അതിക്രമം പുറത്തുപറയാതിരിക്കാന്‍ മറ്റൊരാളുടെ അക്കൗണ്ടിൽ നിന്നും വി കെ പ്രകാശ് 10,000രൂപ അയച്ചുവെന്നും യുവതി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..