22 November Friday

സിനിമാമേഖലയിലെ അനീതിയും പീഡനവും ; ലഭിച്ചത് 20 പരാതി , 
10 കേസ് രജിസ്റ്റർ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

 

തിരുവനന്തപുരം
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉന്നതതല അന്വേഷക സംഘത്തെ സംസ്ഥാന സർക്കാർ നിയമിച്ചതോടെ സിനിമാമേഖലയിൽ അനീതിയും പീഡനവും നേരിട്ട നിരവധിപേർ പരാതിയുമായി രംഗത്ത്‌. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഇരുപത്‌ പരാതികളാണ് ലഭിച്ചത്. ഇതിൽ 10 കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബാക്കി പരാതികളിൽ വരുംദിവസങ്ങളിൽ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിക്കും.
 

സിദ്ദിഖ്
പരാതി:  2016 ജനുവരി 28ന് മാസ്കറ്റ് ഹോട്ടലിൽ മുറിയെടുത്ത്‌, സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് യുവനടിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു
സ്‌റ്റേഷൻ: മ്യൂസിയം പൊലീസ്, തിരുവനന്തപുരം വകുപ്പ്‌: ബലാത്സംഗത്തിന്‌ ജാമ്യമില്ലാ വകുപ്പ്‌,  ഭീഷണിപ്പെടുത്തലിനും കേസ്‌.

ജയസൂര്യ
പരാതി: സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് നടിയെ കടന്നുപിടിച്ച് ലൈംഗികമായി അതിക്രമിച്ചു.  
സ്‌റ്റേഷൻ: കന്റോൺമെന്റ് പൊലീസ്, തിരുവനന്തപുരം.
വകുപ്പുകൾ: ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പം ജാമ്യമില്ലാ വകുപ്പും.

മുകേഷ്‌
പരാതി: നടിക്കുനേരെ ലൈംഗികാതിക്രമം നടത്തി
സ്‌റ്റേഷൻ: മരട്‌ പൊലീസ്‌, എറണാകുളം
വകുപ്പുകൾ: ബലാത്സംഗത്തിന്‌ ജാമ്യമില്ലാ വകുപ്പ്‌, സ്‌ത്രീത്വത്തെ അപമാനിക്കൽ, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചുകടക്കൽ, സ്‌ത്രീത്വത്തെ അപമാനിക്കുന്നതരത്തിൽ ആംഗ്യം കാണിക്കൽ.

ഇടവേള ബാബു
പരാതി: അമ്മയിൽ അംഗത്വം നൽകാമെന്നുപറഞ്ഞ്‌ ഫ്ലാറ്റിൽ വിളിച്ചുവരുത്തി നടിയെ കയറിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു.
സ്‌റ്റേഷൻ: നോർത്ത്‌ സ്‌റ്റേഷൻ, എറണാകുളം. വകുപ്പ്‌: ബലാത്സംഗം

മണിയൻപിള്ള രാജു
പരാതി: ഫോർട്ടുകൊച്ചിയിലെ ഷൂട്ടിങ്‌ ലൊക്കേഷനിൽനിന്നുള്ള യാത്രയ്‌ക്കിടെ നടിയോട്‌ ലൈംഗികച്ചുവയുള്ള സംഭാഷണം നടത്തി. സ്‌റ്റേഷൻ: ഫോർട്ടുകൊച്ചി സ്‌റ്റേഷൻ, എറണാകുളം
വകുപ്പ്‌: സ്‌ത്രീത്വത്തെ അപമാനിക്കൽ

വി കെ പ്രകാശ്
പരാതി: കഥ സിനിമയാക്കാമെന്നുപറഞ്ഞ് കൊല്ലത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈം​ഗികമായി ഉപദ്രവിച്ചു.
സ്റ്റഷൻ:കൊല്ലം പള്ളിത്തോട്ടം പൊലീസ്‌
വകുപ്പ്: സ്‌ത്രീകൾക്കെതിരായ ലൈംഗികാതിക്രമം

ലോയേഴ്‌സ്‌ കോൺഗ്രസ്‌ ചെയർമാൻ 
വി എസ്‌ ചന്ദ്രശേഖരൻ
പരാതി: എറണാകുളം ബോൾഗാട്ടി പാലസിൽവച്ച്‌ ലൈംഗികമായി പീഡിപ്പിച്ചു.
സ്‌റ്റേഷൻ: സെൻട്രൽ സ്‌റ്റേഷൻ, എറണാകുളം
വകുപ്പ്‌: ബലാത്സംഗക്കുറ്റം

പ്രൊഡക്‌ഷൻ കൺട്രോളർ നോബിൾ
പരാതി: നടിയെ അപമാനിക്കുന്ന രീതിയിൽ പെരുമാറി.
സ്‌റ്റേഷൻ:  നോർത്ത്‌ സ്‌റ്റേഷൻ, എറണാകുളം.
വകുപ്പ്‌: സ്‌ത്രീത്വത്തെ അപമാനിക്കൽ.

സുധീഷ് ശങ്കർ
പരാതി: ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് യുവനടി നൽകിയ പരാതി
സ്‌റ്റേഷൻ: തിരുവനന്തപുരം കഠിനംകുളം പൊലീസ്.
വകുപ്പ്‌: ലൈംഗിക പീഡനത്തിന്‌ ശ്രമം നടത്തൽ

പ്രൊഡക്‌ഷൻ കൺട്രോളർ വിച്ചു
പരാതി: ഫോണിലൂടെ അശ്ലീലസംഭാഷണം നടത്തി
സ്‌റ്റേഷൻ:  നെടുമ്പാശേരി സ്‌റ്റേഷൻ, എറണാകുളം  
വകുപ്പ്‌: സ്‌ത്രീത്വത്തെ അപമാനിച്ച്‌ ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തൽ
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top