22 December Sunday

ബാബുരാജ് വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; വെളിപ്പെടുത്തലുമായി ജൂനിയർ ആർട്ടിസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

കൊച്ചി> സിനിമയിൽ അവസരം തരാം എന്ന് പറഞ്ഞ് ബാബുരാജ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ജൂനിയർ ആർട്ടിസ്റ്റ്. സഹോദരനെപോലെ കണ്ടിരുന്ന ബാബുരാജ് സിനിമാ പ്രവർത്തകർ ഉണ്ടെന്ന് പറഞ്ഞാണ് ആലുവയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. വീട്ടിലെത്തിയ ശേഷം  മോശമായി സംസാരിക്കുകയും കടന്നുപിടിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു.

പല രീതിയിൽ മോശം അനുഭവം ഉണ്ടായി. തനിക്ക് അറിയാവുന്ന മറ്റു പെൺകുട്ടികൾക്കും ബാബുരാജിൽ നിന്ന് സമാന അനുഭവം ഉണ്ടായി.  ബാബു രാജ് താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തുമെന്ന വാർത്ത പുറത്തുവന്നതോടെയാണ് താൻ പ്രതികരിക്കാൻ തീരുമാനിച്ചതെന്നും  യോഗ്യതയുള്ളവർ അമ്മയുടെ നേതൃത്വ പദവിയിലേക്ക് എത്തട്ടെയെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തിയാൽ എല്ലാം തുറന്നു പറയുമെന്നും അവർ  കൂട്ടിചേർത്തു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ ഉയർന്ന വെളിപ്പെടുത്തലുകൾക്കും ആരോപണങ്ങൾക്കും പിന്നാലെ താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ്  രാജിവെച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top