പാലക്കാട്> കൊല്ലങ്കോട് പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികഅതിക്രമം നടത്തിയ കേസിൽ പ്രതിക്ക് എട്ട് വർഷം തടവും 75,000 രൂപ പിഴയും ശിക്ഷ. നെല്ലിയാമ്പതി, പാടഗിരി, നൂറടിപ്പാലം മണലാരു എസ്റ്റേറ്റിൽ അനീഷ് രാജിനെ (34) ആണ് ആലത്തൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ചത്.
പിഴ അടക്കാത്ത പക്ഷം പ്രതി ഒമ്പത് മാസം അധിക തടവ് അനുഭവിക്കണം. പിഴ അടക്കുകയാണെങ്കിൽ തുകയുടെ 50 ശതമാനം അതിജീവിതക്ക് നൽകണം. 2023 നവംബർ 19ന് പാടഗിരി, നെല്ലിക്കളം, പൂത്തുണ്ട് എസ്റ്റേറ്റിലാണ് സംഭവം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..