23 December Monday

എസ്എഫ്ഐ ഡൽഹി നേതൃത്വത്തിൽ മലയാളി

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

എസ്എഫ്ഐ ഡൽഹി പ്രസിഡന്റ് സൂരജ് ഇളമൺ, സെക്രട്ടറി ഐഷി ഘോഷ്

ന്യൂഡൽഹി > എസ്എഫ്ഐ ഡൽഹി സംസ്ഥാന പ്രസിഡന്റായി മലയാളി. 19-ാമത് എസ്എഫ്ഐ ഡൽഹി സംസ്ഥാന സമ്മേളനത്തിൽ തിരുവല്ല സ്വദേശി സൂരജ് ഇളമൺ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയിലെ ​ഗവേഷക വിദ്യാർഥിയാണ് സൂരജ് ഇളമൺ.

ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദവും അംബേദ്കർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ സൂരജ് ഡൽഹിയിലെ വിദ്യാർത്ഥി പോരാട്ടങ്ങളിലെ സജീവ സാന്നിധ്യമാണ്. എസ്എഫ്ഐ ഡൽഹി മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ്. കില മുൻ ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണിന്റെയും സജിതയുടെ മകനാണ് സൂരജ്.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി ഐഷി ഘോഷ് തെരഞ്ഞെടുക്കപ്പെട്ടു. ആരിഫ് സിദ്ദിഖി, നോയൽ ബെന്നി, പ്രാചി വർമ, അമൻ, അമൂല്യ, അങ്കിത്, മെഹിന ഫാത്തിമ എന്നിവരാണ് മറ്റ് സെക്രട്ടറിയറ്റ് അം​ഗങ്ങൾ. 31 അംഗ സംസ്ഥാന കമ്മിറ്റിയെ സമ്മേളനത്തിൽ തിരഞ്ഞെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top