22 December Sunday

എസ്‌എഫ്‌ഐ ജില്ലാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം

സ്വന്തം ലേഖികUpdated: Tuesday Aug 6, 2024


കൊച്ചി
എസ്‌എഫ്‌ഐ ജില്ലാ സമ്മേളനത്തിന്‌ തുടക്കംകുറിച്ച്‌ യഹിയ നഗറിൽ (കളമശേരി മുനിസിപ്പൽ ടൗൺ ഹാൾ) ജില്ലാ പ്രസിഡന്റ്‌ പ്രജിത് കെ ബാബു പതാക ഉയർത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ജെയ്‌ക്‌ സി തോമസ്‌ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്തു.


പ്രജിത് കെ ബാബു അധ്യക്ഷനായി. എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അജ്‌മില ഷാൻ, ടി ആർ അർജുൻ, കൃഷ്‌ണകാന്ത്‌, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ടി സി ഷിബു, കളമശേരി ഏരിയ സെക്രട്ടറി കെ ബി വർഗീസ്‌, എ എം യൂസഫ്‌ തുടങ്ങിയവർ സംസാരിച്ചു.


രക്തസാക്ഷിപ്രമേയം രതു കൃഷ്‌ണനും അനുശോചനപ്രമേയം ആശിഷ്‌ എസ്‌ ആനന്ദും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി അർജുൻ ബാബു പ്രവർത്തന റിപ്പോർട്ടും കേന്ദ്രകമ്മിറ്റി അംഗം കെ വി അനുരാഗ്‌ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പൊതുചർച്ചയും നടന്നു. പ്രജിത് കെ ബാബു, വിജയലക്ഷ്മി ഡാലി, മുഹമ്മദ് സഫ്‌വാൻ, വിസ്മയ്‌ വാസ് എന്നിവരടങ്ങിയതാണ്‌ പ്രസീഡിയം. ജോജിഷ്‌ ജോഷി, ടി ആർ അർജുൻ, മുഹമ്മദ്‌ സഹൽ എന്നിവർ വിവിധ സബ്‌കമ്മിറ്റി കൺവീനർമാരാണ്‌. പ്രതിനിധി സമ്മേളനം ചൊവ്വ രാവിലെ തുടരും. വയനാട്‌ ദുരന്തത്തെ തുടർന്ന്‌ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഒഴിവാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top