22 December Sunday

നിലമ്പൂർ ​ഗവ.കോളേജിൽ വിജയക്കൊടി പാറിച്ച്‌ എസ്എഫ്ഐ; ‌തകർത്തത്‌ 5 വർഷത്തെ എംഎസ്എഫ്-കെഎസ്‌യു കൂട്ടുകെട്ട്

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

നിലമ്പൂർ-> അഞ്ച് വർഷത്തെ എംഎസ്എഫ് – കെഎസ്‌യു കൂട്ടുകെട്ട് പൊളിച്ച് നിലമ്പൂർ ​ഗവ. കോളേജ് എസ്എഫ്ഐയ്ക്ക്. ആകെയുള്ള ഏട്ട് ജനറൽ സീറ്റുകളിൽ വൈസ് ചെയർപേഴ്‌സൺ, യുയുസി, ജനറൽ ക്യാപ്റ്റൻ, ജോയിന്റ്‌ സെക്രട്ടറി സീറ്റുകളും ബിരുദാനന്തര ബിരുദ പ്രതിനിധി സീറ്റും രണ്ട് ബിരുദപ്രതിനിധികളും ജോ​ഗ്രഫി അസോസിയേഷൻ പ്രതിനിധിയും എസ്എഫ്ഐ നേടി.

സി അനഘ ചന്ദ്രനാണ് വൈസ് ചെയർപേഴ്സൺ, എം ജെ ​ഗോപിരാജാണ് യുയിസി. എസ്എഫ്ഐയുടെ പി ഫെമിന(ജോയിൻറ് സെക്രട്ടറി), പി അബ്ദുൾ സനീപ് ( ജനറൽ ക്യാപ്റ്റൻ) എന്നിവരും വിജയിച്ചു. വിജയിച്ച എസ്എഫ്ഐ പ്രവർത്തകർ നിലമ്പൂർ ന​ഗരത്തിൽ പ്രകടനം നടത്തി. ആകെയുള്ള പതിനഞ്ച് സീറ്റിൽ ഏട്ട് സീറ്റ് എസ്എഫ്ഐ നേടി. ക്യാമ്പസിനകത്ത് ആഹ്ലാദപ്രകടനം നടത്തിയ വിദ്യാർഥികളെ പുറത്ത് നിന്നെത്തിയ കോൺ​ഗ്രസ്, യൂത്ത് കോൺ​ഗ്രസ്, യൂത്ത് ലീ​ഗ് അക്രമി സംഘം മർദിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top