22 December Sunday

22 കൊല്ലത്തെ കാവിക്കോട്ട പൊളിഞ്ഞു; കുന്നംകുളം വിവേകാനന്ദയിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

തൃശൂർ> കുന്നംകുളം കിഴൂർ ശ്രീ വിവേകാനന്ദ കോളേജിൽ യൂണിയൻ തിരിച്ചു പിടിച്ച്‌ എസ്‌എഫ്‌ഐ. 22 കൊല്ലമായി എബിവപി കുത്തകയായിരുന്ന വിവേകാനന്ദയിലെ മുഴുവൻ സീറ്റുമാണ്‌ എസ്‌എഫ്‌ഐ തിരിച്ചു പിടിച്ചത്‌.

മത്സരിച്ച ഏഴ്‌ സീറ്റിലും മികച്ച വിജയം നേടിയാണ് എസ്എഫ്ഐ വിജയം കൊയ്‌തത്‌. നേരത്തെ ഒരു ജനറൽ സീറ്റിൽ എസ്എഫ്ഐ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളി പോയിരുന്നതിനാൽ 7 സീറ്റുകളിൽ മാത്രമാണ് സംഘടനാ അടിസ്ഥാനത്തിൽ മത്സരം നടന്നത്. സംഘർഷത്തിലൂടെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ എബിവിപിയുടെ ഭാഗത്തു നിന്ന്‌  ശ്രമം നടന്നതോടെ രാത്രിയേറെ വൈകി 7.30 തോടെയാണ് കോളേജിൽ ഫലം പ്രഖ്യാപിച്ചത്. എസ് എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ വിജയിച്ചവരെ മാലയിട്ട് സ്വീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top