22 December Sunday

കേരള സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്‌ മുമ്പേ വിജയക്കൊടി പാറിച്ച്‌ എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

തിരുവന്തപുരം> കേരള സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ തിരുവനന്തപുരം ജില്ലയിലെ 35 കോളേജുകളിൽ 16 കോളേജുകളിലും എതിരില്ലാതെ ജയിച്ച്‌ എസ്‌എഫ്‌ഐ. ആലപ്പുഴ ജില്ലയിൽ
 തെരഞ്ഞെടുപ്പ് നടക്കുന്ന 17 ൽ 11 കോളേജിലും എതിരില്ലാതെ എസഎഫ്‌ഐ വിജയിച്ചു. . കഴിഞ്ഞവർഷം കെഎസ്‌യുവിന് യൂണിയൻ ഉണ്ടായിരുന്ന ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിൽ ഇത്തവണ എസ്‌എഫ്‌ഐ മുഴുവൻ സീറ്റിലും എതിരില്ലാതെ വിജയിച്ചു.

ശ്രീ അയ്യപ്പ കോളേജ്  ഇരമല്ലിക്കര, എസ് എൻ കോളേജ് ചേർത്തല, ടികെഎംഎം കോളേജ് ഹരിപ്പാട്, ബിഷപ്പ് മൂർ കോളേജ് മാവേലിക്കര, ഐഎച്ച്ആർഡി കോളേജ് കാർത്തികപ്പള്ളി, ജിസിഎൽഎആർ കായംകുളം, ഐഎച്ച്ആർഡി കോളേജ് പെരിശ്ശേരി, ശ്രീനാരായണ ഗുരു സെൽഫ് കോളേജ് ചേർത്തല,  എസ് എൻ കോളേജ് ഹരിപ്പാട്, മാർ ഇവാനുസ് കോളേജ് മാവേലിക്കര,  എസ് എൻ കോളേജ് ആല എന്നീ കോളേജുകളിലാണ് എസ്എഫ്ഐ എതിരില്ലാതെ  വിജയിച്ചത്. കെല്ലത്ത്‌ എട്ടിടത്തും പത്തനംതിട്ടയിൽ രണ്ടിടത്തും  എസ്എഫ്ഐ വിജയമുറപ്പിച്ചു.

18 നാണ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്. കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി  യൂണിയൻ തെരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിച്ച്‌ കെഎസ്‌യു, എബിവിപി, യുഡിഎസ്‌എഫ്‌, കോട്ടകളിൽ നിന്ന്‌ യൂണിയൻ തിരിച്ചു പിടിച്ച്‌ ഉജ്വല വിജയം  നേടിയിരിക്കെയാണ്‌ തിരുവനന്തപുരത്ത്‌  16 കോളേജുകളിൽ എസ്‌എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുത്തിരിക്കുന്നത്‌.


 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top