22 December Sunday

‘പരീക്ഷകളും തെരഞ്ഞെടുപ്പും അട്ടിമറിക്കുന്നു’: കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ എസ്‌എഫ്‌ഐ സമരം

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

തേഞ്ഞിപ്പാലം > കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷകളും, കോളേജ് യൂണിയൻ തെരഞ്ഞെടുപ്പും അട്ടിമറിക്കാൻ എംഎസ്‌എഫ്‌, കെഎസ്‌യു, വൈസ് ചാൻസലർ എന്നിവർ ചേർന്ന്‌ ഗൂഢാലോചന നടത്തുന്നു എന്നാരോപിച്ച്‌ എസ്‌എഫ്‌ഐ സർവകലശാലയിൽ സമരം ആരംഭിച്ചു. ഭരണ വിഭാഗം ഒഫീസ്‌ ഉപരോധിക്കുകയാണ്‌ എസ്‌എഫ്‌ഐ ചെയ്യുന്നത്‌.

എംഎസ്‌എഫ്‌-കെഎസ്‌യു സമ്മർദത്തിന്‌ വഴങ്ങി കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ  ഒക്ടോബർ മാസത്തിലേക്ക് നീട്ടാനുള്ള നിർദേശം നൽകിയിരിക്കുകയാണ് വൈസ് ചാൻസലർ പി രവീന്ദ്രനെന്ന്‌ എസ്‌എഫ്‌ഐ പ്രസ്‌താവനയിലൂടെ പറഞ്ഞു. സർവകലാശാല പരീക്ഷകൾ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ  നടക്കുന്നതായും എസ്‌എഫ്‌ഐ ആരോപിച്ചു.

കേവല രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി സർവകലാശാല അക്കാഡമിക് കലണ്ടർ പോലും അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വിസി പിന്മാറണമെന്നാണ്‌ ആവശ്യപ്പെട്ട്‌ നടത്തുന്ന സമരത്തിന്‌ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ അഫ്സൽ, കെ വി അനുരാഗ്, ഹസ്സൻ മുബാറക് എന്നിവർ നേതൃത്വം നൽകുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top