21 December Saturday

പിഎസ്‌എഫ്‌ നിരോധനം പിൻവലിക്കൽ: വിദ്യാർഥി മുന്നേറ്റത്തിന്റെ വിജയമെന്ന്‌ എസ്‌എഫ്‌ഐ

സ്വന്തം ലേഖകൻUpdated: Thursday Sep 19, 2024

നിരോധന ഉത്തരവ് പിൻവലിച്ചത് മധുരം വിതരണം ചെയ്ത് ആഘോഷിക്കുന്ന 
പി എസ് എഫ് പ്രവർത്തകർ

ന്യൂഡൽഹി> ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ്‌ ഫോറത്തിന്‌ (പിഎസ്എഫ്) ഏർപ്പെടുത്തിയ നിരോധനവും വിവാദമായ ഓണർകോഡും പിൻവലിക്കാൻ കേന്ദ്രസർക്കാരിനെ നിർബന്ധിതമാക്കിയത്‌ സംഘടിത  വിദ്യാർഥി മുന്നേറ്റത്തിന്റെ കരുത്തെന്ന്‌ എസ്‌എഫ്‌ഐ. കൽപ്പിത സർവകലാശാലകളിലെ ഭാവി വിദ്യാർഥി പോരാട്ടങ്ങൾക്ക്‌ ഇത്‌ കരുത്തേകും. എസ്‌എഫ്‌ഐ  കേന്ദ്രകമ്മിറ്റിയംഗവും ഗവേഷണ വിദ്യാർഥിയുമായ രാമദാസിനെ സസ്‌പെൻഡ്‌ ചെയത്‌തിന്‌ പിന്നാലെയാണ്‌ കേന്ദ്രവിദ്യഭ്യാസമന്ത്രി ചെയർമാനായ ടിസ്സ്‌, പിഎസ്‌എഫിനെ നിരോധിച്ചത്‌.

ഇതോടെ രാജ്യമെമ്പാടും ശക്തമായ വിദ്യാർഥി പ്രക്ഷോഭം എസ്‌എഫ്‌ഐ ഉയർത്തി. കർഷക–-തൊഴിലാളി, ബഹുജനസംഘടകളും സമരത്തിന്റെ ഭാഗമായി. തുടർന്നാണ്‌ കേന്ദ്ര സർക്കാരിന്‌ മുട്ടുമടക്കേണ്ടി വന്നത്‌. ധീരമായി പോരാടിയ പിഎസ്‌എഫ്‌ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതായി എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ വി പി സാനുവും ജനറൽ സെക്രട്ടറി മയുഖ്‌ ബിശ്വാസും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top