14 November Thursday

തിരുവനന്തപുരം പ്രസ്‌ക്ലബിലെ സമരത്തിനൊപ്പമെന്ന്‌ എസ്‌എഫ്‌ഐ; അവകാശങ്ങൾ നേടിയെടുക്കും വരെ സമരമുന്നണിയിലുണ്ടാകും

വെബ് ഡെസ്‌ക്‌Updated: Tuesday May 31, 2022

തിരുവനന്തപുരം > തിരുവനന്തപുരം പ്രസ്‌ക്ലബിന് കീഴിലെ ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിനെ തകർക്കാനുള്ള മാനേജിങ് കമ്മിറ്റിയുടെ ബോധപൂർവമായ ശ്രമം പ്രതിഷേധാർഹമാണെന്ന്‌ എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

വിദ്യാർഥികളിൽ നിന്ന് ഫീസ് പിരിച്ചെടുക്കുന്നതിലേക്ക് മാത്രമായി ഭരണസമിതിയുടെ ഉത്സാഹം ചുരുങ്ങുന്ന നിലയാണുള്ളത്. ആവശ്യമായ ഒരുവിധ പഠനസൗകര്യവും ഒരുക്കാൻ പ്രസ്‌ ക്ലബ്‌ ഭരണ സമിതി തയ്യാറാകുന്നില്ല. എഡിറ്റ്‌ സ്യൂട്ട്, ക്യാമറ, കംപ്യൂട്ടർ അടക്കമുള്ള അടിസ്ഥാന പഠനോപകരണങ്ങളെങ്കിലും ലഭ്യമാക്കണമെന്ന് അധ്യാപകരും വിദ്യാർഥികളും ആവശ്യമുന്നയിച്ചിട്ട് മാസങ്ങളായി.

അഞ്ചുമാസമായി ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളവും ഓണറേറിയവും നൽകാൻ ഭരണസമിതി തയ്യാറായിട്ടില്ല. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ സമരത്തെ ബുധനാഴ്ച എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ, വൈസ് പ്രസിഡന്റ് ഗോകുൽ ഗോപിനാഥ്, സറീന സലാം എന്നിവർ അഭിവാദ്യം ചെയ്തു. വിദ്യാർഥികളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കും വരെ എസ്എഫ്ഐ സമരമുന്നണിയിലുണ്ടാകുമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top