21 November Thursday

കണ്ണൂർ സർവകലാശാല ക്യാമ്പസുകളിലും എസ്‌എഫ്‌ഐക്ക്‌ ഉജ്വല വിജയം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ എസ്എഫ്ഐ സ്ഥാനാർത്ഥികളുടെ വിജയാഹ്ലാദ പ്രകടനം

കണ്ണൂർ > കണ്ണൂർ സർവകലാശാലയിൽ നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലും എസ്‌എഫ്‌ഐക്ക്‌ ഉജ്വല വിജയം. തെരഞ്ഞെടുപ്പ്‌ നടന്ന അഞ്ച്‌ ഡിപ്പാർട്ട്‌മെന്റ്‌ സെന്ററുകളിലും എസ്‌എഫ്‌ഐ സമ്പൂർണ വിജയം കരസ്ഥമാക്കി. കാസർകോട്‌, കണ്ണൂർ, വയനാട്‌ ജില്ലകളിലെ  ആറ്‌ ക്യാമ്പസുകളിൽ  അഞ്ചിലും എസ്‌എഫ്‌ഐ ജയിച്ചു. കാസർകോട്ടെ മഞ്ചേശ്വരം ക്യാമ്പസിൽ തെരഞ്ഞെടുപ്പ് നടന്നില്ല.

പയ്യന്നൂർ ആനന്ദതീർഥ ക്യാമ്പസിലും മാനന്തവാടി ക്യാമ്പസിലും മുഴുവൻ സീറ്റിലും എതിരില്ലാതെയാണ് എസ്എഫ്ഐ ജയിച്ചത്. മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ ചെയർമാൻ സ്ഥാനത്തേക്കും നീലേശ്വരം പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിൽ യുയുസി സ്ഥാനത്തേക്കും മാത്രമാണ് മത്സരമുണ്ടായത്. ഇരു സീറ്റുകളും വൻ ഭൂരിപക്ഷത്തോടെ എസ്‌എഫ്‌ഐ ജയിച്ചു. ആറ് സീറ്റുകളിൽ മത്സരം നടന്ന പാലയാട് ക്യാമ്പസിലും മുഴുവൻ സീറ്റിലും  എസ് എഫ് ഐ ജയിച്ചു.

‘പെരുംനുണകൾക്കെതിരെ സമരമാവുക' എന്ന മുദ്രാവാക്യമുയർത്തിയാണ്  എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. വർഗീയവാദികൾക്കും വലതുപക്ഷ കുപ്രചാരകർക്കും എതിരെയുള്ള മതനിരപേക്ഷ മറുപടിയാണ്  തെരഞ്ഞെടുപ്പിലൂടെ വിദ്യാർഥികൾ  നൽകിയത്. ഇത്തവണ  കണ്ണൂർ സർവകലാശാലയ്‌ക്കുകീഴിലെ 65ൽ 45 കോളേജിലും എസ്‌എഫ്‌ഐയാണ്‌ ജയിച്ചത്‌. വിജയികളെയും വോട്ടർമാരെയും എസ്എഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി  അഭിവാദ്യം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top