22 December Sunday

സംസ്കൃത സർവകലാശാലയിലും എസ്‌എഫ്‌ഐ തേരോട്ടം; 5 ൽ 4 ക്യാമ്പസിലും വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

തിരുവനന്തപുരം > കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയ്ക്ക് കീഴിലെ ക്യാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘടനാ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 5 ൽ 4 കോളേജിലും എസ്എഫ്ഐക്ക് ഉജ്വല വിജയം. കാലടി മെയിൻ ക്യാമ്പസിലും, പന്മന, പയ്യന്നൂർ, കൊയിലാണ്ടി പ്രാദേശിക കേന്ദ്രങ്ങളിലുമാണ് എസ്എഫ്ഐ വിജയം നേടിയത്. ആകെയുള്ള 20 യുയുസിമാരിൽ 16 എണ്ണവും എസ്എഫ്ഐ വിജയിച്ചു. എസ്എഫ്ഐയെ വിജയിപ്പിച്ച മുഴുവൻ വിദ്യാർത്ഥികളെയും സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ, സംസ്ഥാന സെക്രട്ടറി പി എം ആർഷോ എന്നിവർ അഭിവാദ്യം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top