18 November Monday
മത്സരിക്കാൻ ആളില്ലാതെ എ ബി വി പി

ചങ്ങനാശേരിയിൽ എസ്എഫ്ഐ തരംഗം; മൂന്നു കോളേജുകളിൽ എതിരില്ല

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

ചങ്ങനാശേരി > എൻഎസ്എസ് ഹിന്ദു കോളേജിലും, അമരപുരം പിആർഡിഎസ് കോളേജിലും എസ്എഫ്ഐക്ക് തകർപ്പൻ വിജയം. ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളേജിൽ മുഖ്യ എതിരാളികളായ എബിവിപി ക്ലാസ് റപ്പ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആളില്ലാത വന്നതോടെ മുഴുവൻ എസ്എഫ്ഐ സ്ഥാനാർത്ഥികളും എതിരില്ലാത് വിജയിക്കുകയായിരുന്നു.എൻ എസ് എസ് കോളേജിൽ വർഷങ്ങളായി മുഴുവൻ സീറ്റിലും മത്സരിച്ചിരുന്ന എബിവിപി ക്ക് ഈ വർഷം ഒരു ക്ലാസുകളിലും എബിവിപി മത്സരിക്കാൻ വിദ്യാർത്ഥികളെ കിട്ടാതിരുന്നത് വലിയ നാണക്കേടായി.നേരത്തെ അമര പിആർഡിഎസ് കോളേജിലും ,പായിപ്പാട് അമാൻ കോളേജിലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു. മൂന്നു കോളേജുകളിലും കെഎസ്‍യു മത്സര രംഗത്തില്ലായിരുന്നു. എൻഎസ്എസ് കോളേജിൽ വിജയിച്ച എസ്എഫ്ഐ പ്രവർത്തകർ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി.പെരുന്നയിലും, മുനിസിപ്പൽ ജംഗ്ഷൻ, കെഎസ്ആർടിസി, നഗരത്തിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ വിജയികളെ മാലയിട്ട് സ്വീകരിച്ചു.

സെൻട്രൽ ജംഗ്ഷനിൽ സിപിഐ എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയ സെക്രട്ടറി കെ സി ജോസഫിൻ്റെ നേതൃത്വത്തിൽ വിജയികളെ ഷാൾ അണിയിച്ചു സ്വീകരിച്ചു.  എസ്ബി കോളേജ് ജംഗ്ഷനിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലും സ്വീകരണമുണ്ടായിരുന്നു.

വിവിധ കോളേജുകളിൽ വിജയിച്ചവർ

ഹരികുമാർ കെ എസ് (ചെയർമാൻ), നിവേദ്യ മുരളി (വൈസ് ചെയർമാൻ), കൈലാസ് കെ ദിവാകരൻ (ജനറൽ സെക്രട്ടറി), അജയ് ടി സാബു (മാഗസിൻ എഡിറ്റർ), അഭിമന്യു മനോജ് (ആർട്സ് ക്ലബ് സെക്രട്ടറി), വി എസ് വൈഷ്ണവ് ,എം സ് അതുൽ കൃഷ്ണ (കൗൺസിലേഴ്സ് ) അതുല്യ കൃഷ്ണൻ, ഗൗരി നന്ദരാജ് (വനിത പ്രതിനിധികൾ, എല്ലാവരും എൻ എസ് എസ് ഹിന്ദു കോളേജ് ചങ്ങനാശേരി).
 
ശ്രീഹരി |ചെയർമാൻ) ആദിത്യ (വൈസ് ചെയർമാൻ) ശ്രീരാജ് (ജനറൽ സെക്രട്ടറി), അഭിജിത്ത് (മാഗസിൻ എഡിറ്റർ)സുബിൻ ആർട്സ് (ക്ലബ് സെക്രട്ടറി) ജീവ (കൗൺസിലർ, എല്ലാവരും അമാൻ കോളേജ് പായിപ്പാട്) ശ്രീനിധി (ചെയർപേഴ്സൺ) സാന്ദ്ര സജി (വൈസ് ചെയർപേഴ്സൺ), കെ ആർ ജ്യോതിഷ് (ജനറൽ സെക്രട്ടറി), എസ് അഞ്ചു (ആർട്സ് ക്ലബ് സെക്രട്ടറി) ,ജെയ്സൺ വർഗീസ് (എ മാഗസിൻ എഡിറ്റർ), എം എ ആദിത്യൻ കൗൺസിലർ എല്ലാരും പി ആർ ഡി എസ് കോളേജ് അമരപുരം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top