22 December Sunday

യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും എസ്എഫ്ഐ; മുഴുവൻ സീറ്റിലും ഉജ്വല വിജയം

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

തിരുവനന്തപുരം> യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. മത്സരിച്ച മുഴുവൻ സീറ്റിലും എസ്എഫ്ഐ പ്രതിനിധികൾ മിന്നുന്ന വിജയം കരസ്ഥമാക്കി.

ചെയർപേഴ്‌സണായി എൻ എസ് ഫരിഷത തെരഞ്ഞെടുക്കപ്പെട്ടു. കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചെയർപേഴ്സൺ എത്തുന്നത്. 1427 വോട്ടിലൂടെയാണ് ഫരിഷ്ത പുതുചരിത്രമെഴുതിയത്. 14 അം​ഗ പാനലിൽ 9 സീറ്റിലേക്കും പെൺകുട്ടികളായിരുന്നു എസ്എഫ്ഐക്കായി മത്സരിച്ചത്.

കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയം​ഗം പി എസ് സ്മിജയുടെയും ദേശാഭിമാനി ന്യൂസ് എഡിറ്റർ എൻ എസ് സജിത്തിന്റെയും മകളാണ് ഫരിഷ്ത. കെഎസ്‍യു സ്ഥാനാർഥി എ എസ് സിദ്ധിയെ തോൽപ്പിച്ചാണ് ഫരിഷ്തയുടെ ജയം.

എച്ച് എല്‍ പാര്‍വതിയാണ് വൈസ് ചെയര്‍പേഴ്സണ്‍. ആബിദ് ജാഫര്‍ (ജനറല്‍ സെക്രട്ടറി), ബി നിഖില്‍ (ആര്‍ട്സ് ക്ലബ് സെക്രട്ടറി), എസ് അശ്വിന്‍, എസ് എസ് ഉപന്യ (യുയുസിമാര്‍), പി ആര്‍ വൈഷ്ണവി (മാ​ഗസിന്‍ എഡിറ്റര്‍), ആര്‍ ആര്‍ദ്ര ശിവാനി, എ എന്‍ അനഘ (ലേഡി റെപ്പ്), എ ആര്‍ ഇന്ത്യന്‍ (ഫസ്റ്റ് യുജി റെപ്പ്), എം എ അജിംഷാ (സെക്കന്‍ഡ് യുജി റെപ്പ്), വിസ്മയ വിജിമോന്‍ (തേര്‍‍ഡ് യുജി റെപ്പ്),  എ എ വൈഷ്ണവി (ഫസ്റ്റ് പിജി റെപ്പ്), ആര്‍ അശ്വഷോഷ് (സെക്കന്‍ഡ് പിജി റെപ്പ്) എന്നിവരാണ് കോളേജ് യൂണിയന്‍ പ്രതിനിധികളായി വിജയിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top