22 December Sunday

എംജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്‌; കരുത്ത്‌ കാട്ടി എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

കോട്ടയം>എംജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ കരുത്ത്‌ കാട്ടി എസ്‌എഫ്‌ഐ. എല്ലാ ജനറൽ സീറ്റിലും 15 എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിൽ 13ഉം അക്കൗണ്ട്‌സ്‌ കമ്മിറ്റിയിൽ അഞ്ചിൽ നാലിലും വിജയം നേടി എസ്‌എഫ്‌ഐ. 

23-ാം തവണയാണ് എംജിയില്‍ എസ്എഫ്ഐയുടെ വിജയപതാക ഉയരുന്നത്‌.  നേരത്തെ എംജി സർവകലാശാലയ്‌ക്ക്‌ കീഴിലുള്ള കാമ്പസുകളിലേക്കുള്ള തെരഞ്ഞെടുപ്പിലും എസ്‌എഫ്‌ഐ മികച്ച വിജയം നേടിയിരുന്നു. സംഘടനാപരമായി തെരഞ്ഞെടുപ്പ്‌ നടന്ന 130ൽ 104 കോളേജുകളിലും  എസ്‌എഫ്‌ഐ നേട്ടം കൊയ്‌തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top