22 December Sunday

കാലടി സർവകലാശാലയിലും 
എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

കാലടി
നുണക്കോട്ടകളെയും കുപ്രചാരണങ്ങളെയും തകർത്തെറിഞ്ഞ്‌ കാലടി  സർവകലാശാലയിലും എസ്‌എഫ്‌ഐ വിജയക്കൊടി പാറിച്ചു. സംസ്‌കൃത സർവകലാശാലയ്ക്ക് കീഴിലെ ക്യാമ്പസ് യൂണിയനുകളിലേക്ക്‌ തെരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ നാല്‌ ക്യാമ്പസിലും എസ്എഫ്ഐ ഉജ്വല വിജയം നേടി. കാലടി പ്രധാനകേന്ദ്രത്തിലും പന്മന, പയ്യന്നൂർ, കൊയിലാണ്ടി പ്രാദേശിക കേന്ദ്രങ്ങളിലുമാണ് എസ്എഫ്ഐ വിജയിച്ചത്‌. തിരൂരിൽ കെഎസ്-യു– എംഎസ്എഫ് സഖ്യം ജയിച്ചു.    20 യുയുസിമാരിൽ 16ഉം എസ്എഫ്ഐ നേടി. കാലടി മുഖ്യകേന്ദ്രത്തിലെ വിജയികൾ: എസ് ചന്ദ്രു (ചെയർപേഴ്സൺ), എ അമയ (വൈസ് ചെയർപേഴ്സൺ), എം എം  കൃപദാസ് (ജനറൽ സെക്രട്ടറി), കെ എ ഋതുദേവ് (ആർട്‌സ്‌ ക്ലബ് സെക്രട്ടറി), ഇ ആദർശ് (മാഗസിൻ എഡിറ്റർ). എസ്‌എഫ്‌ഐക്ക്‌ ഉജ്വല വിജയം സമ്മാനിച്ച മുഴുവൻ വിദ്യാർഥികളെയും സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ, സെക്രട്ടറി പിഎം ആർഷോ എന്നിവർ അഭിവാദ്യംചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top