23 December Monday

ഉത്തരേന്ത്യയിൽ കുടുങ്ങിയ മലയാളി വിദ്യാർഥികൾക്ക്‌ ട്രെയിൻ അനുവദിക്കണം; ഉയർന്ന ടിക്കറ്റ്‌ നിരക്ക്‌ പാടില്ല: എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Friday May 15, 2020

ന്യൂഡൽഹി > മറ്റ്‌ സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ കേരളത്തിൽ എത്തിക്കാൻ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ റെയിൽവേ മന്ത്രി പിയൂഷ്‌ ഗോയലിന്‌ കത്തയച്ചു. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളെ കേരളത്തിൽ എത്തിക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കും എന്നാണ് മുഖ്യമന്ത്രി ഇന്ന്‌ അറിയിച്ചത്.റെയിൽവേയുടെ ഭാഗത്ത്‌ നിന്ന് ഉള്ള
അവസാന അനുമതി കൂടി ലഭിച്ചാൽ മതിയെന്ന് വ്യക്തമാക്കിയിരുന്നു. കേരളത്തിലേക്ക്‌ വിദ്യാർഥികൾക്ക്‌ തിരിച്ചുവരാൻ ആവശ്യമായ ട്രെയിൻ ഉടൻ ഏർപ്പാടാക്കണമെന്നും പിയൂഷ്‌ ഗോയലിന്‌ അയച്ച കത്തിൽ പറയുന്നു.

കഴിഞ്ഞ ദിവസവും റെയിൽവേയുമായി ഇതിന് വേണ്ടിയുള്ള ആശയവിനിമയം നടക്കുകയാണ് എന്നാണ് അറിയാൻ സാധിച്ചത്. റെയിൽവേ നേരത്തെ അനുവദിച്ച എസി ട്രെയിനുകളോ,റോഡ് മാർഗ്ഗം ഉള്ള യാത്രയോ വിദ്യാർത്ഥികളെ സംബന്ധിച്ച് ഉപയോഗിക്കാൻ ബുദ്ധിമുട്ട് ഉള്ള മാർഗ്ഗങ്ങൾ ആണ്.ഈ സാഹചര്യത്തിൽ ആണ് നോൺ എസി സ്‌പെഷ്യൽ ട്രെയിൻ എന്നൊരു ആവശ്യം വന്നത്.ഇത് അനുവദിക്കുന്നതിനുള്ള നടപടി എത്രയും വേഗത്തിൽ ആക്കണമെന്ന് ഇന്ന് റയിൽവേ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ മുഖ്യമന്ത്രി സൂചിപ്പിച്ച പോലെ ഒന്ന് രണ്ട് ദിവസത്തിൽ തന്നെ പരിഹാരം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നതായി അഖിലേന്ത്യ പ്രസിഡന്റ്‌ വി പി സാനുവും ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസും കത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top