22 December Sunday

അക്രമികളെ കോൺഗ്രസ്‌ 
സംരക്ഷിക്കുന്നു : ശ്രീജിത്‌ ബാബു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024


പാലക്കാട്‌
തന്നെ ആക്രമിച്ച, ഷാഫി പറമ്പിലിന്റെ അനുയായികളെ കോൺഗ്രസ്‌ സംരക്ഷിക്കുകയാണെന്ന്‌ മർദനമേറ്റ യൂത്ത്‌ കോൺഗ്രസ്‌ നെന്മാറ നിയോജകമണ്ഡലം സെക്രട്ടറി ശ്രീജിത്‌ ബാബു.

‘‘നീതിയുള്ള ഒരു നടപടിയും കോൺഗ്രസിൽനിന്ന്‌ പ്രതീക്ഷിക്കുന്നില്ല. മർദനമേറ്റ എന്നെ  പുറത്താക്കിയാലും അത്ഭുതപ്പെടേണ്ടതില്ല.  പ്രതികൾക്കെതിരെ കോൺഗ്രസ്‌ നടപടിയെടുക്കുമെന്ന പ്രതീക്ഷയില്ല’’–- ശ്രീജിത്‌ ബാബു പറഞ്ഞു. ഡോ. പി സരിന്‌ പിന്തുണ അറിയിച്ച്‌ ഫെയ്‌സ്‌ ബുക്കിൽ പോസ്റ്റിട്ടതിനാണ്‌ ഷാഫി പറമ്പിൽ എംപിയുടെ അനുയായികൾ കഴിഞ്ഞ ദിവസം നെന്മാറയിൽവച്ച്‌ ശ്രീജിത്‌ ബാബുവിനെ മർദിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top