കൊച്ചി
സിനിമ നയരൂപീകരണസമിതി ഇതുവരെ വിവിധ സംഘടനകളിലെ നാനൂറോളംപേരുമായി ചർച്ച നടത്തിയതായി സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇനിയും ചർച്ച നടത്തേണ്ടതുണ്ട്. അതു കഴിഞ്ഞാൽ ഒന്നോ രണ്ടോ ദിവസം നീളുന്ന കൺവൻഷൻ നടത്തി നയം തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും. തൊഴിൽപ്രശ്‌നങ്ങളടക്കം പരിഹരിക്കാനുതകുന്നവിധമാകും നയം രൂപീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് 12,000 പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നതെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു. വിളംബരജാഥ 27ന് കയ്യൂരിൽനിന്ന് ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..