17 December Tuesday

സം​ഗീതത്താൽ സദാ നവീകരിക്കപ്പെടുന്ന മഹാപ്രതിഭ ; കേരളവുമായി 
ഹൃദയബന്ധം : ഷാജി എൻ കരുൺ

വെബ് ഡെസ്‌ക്‌Updated: Monday Dec 16, 2024

സ്വതസിദ്ധമായ സം​ഗീതത്തിലൂടെ പുതിയ സംസ്‌കാരം തന്നെ വളർത്തിയെടുത്ത മഹാപ്രതിഭയാണ് സാക്കിർ ഹുസൈൻ. സം​ഗീതത്താൽ സദാ നവീകരിക്കപ്പെടുന്ന മഹാപ്രതിഭ.

അദ്ദേഹം വേഗവിരലുകളാൽ പ്രകടമാക്കുന്ന മാസ്‌മരികത ‘വാനപ്രസ്ഥ’ത്തിന്റെ സെറ്റിൽ പലവട്ടം അനുഭവിച്ചു. ഞാൻ സംവിധാനം ചെയ്‌ത ‘വാനപ്രസ്ഥ’ ത്തിന് സം​ഗീതം നൽകിയത് സാക്കിർ ഹുസൈനാണ്. വാനപ്രസ്ഥത്തിലേക്ക് സാക്കിറിനെ ഫോണിലൂടെയാണ് ക്ഷണിക്കുന്നത്. കഥ കേട്ടപ്പോൾത്തന്നെ സന്തോഷത്തോടെ സമ്മതം മൂളി.  കഥാപാത്രത്തിന്റെയും വേഷംകെട്ടിയാടുന്ന നടന്റെയും വ്യക്തിത്വങ്ങൾ തമ്മിൽ സംഭവിക്കുന്ന അസ്‌തിത്വ പ്രതിസന്ധിക്ക് യോജിക്കുന്ന വേറിട്ട സം​ഗീതമാണ്‌ സിനിമയ്‌ക്ക്‌ വേണ്ടിയിരുന്നത്.

എന്റെ പ്രതീക്ഷയ്‌ക്കപ്പുറം മറ്റൊരു തലത്തിൽ സാക്കിർ സംഗീതം ചിട്ടപ്പെടുത്തി.സിനിമയുടെ ചിത്രീകരണത്തിലടക്കം അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായി. കുതിരമാളികയിൽ ചിത്രീകരണം നടക്കുമ്പോൾ അദ്ദേഹം നേരിട്ടുവന്നു. നടൻ മോഹൻലാലിനൊപ്പം ഏറെനേരം ചെലവഴിച്ചു. മദ്രാസിലെ റീ റെക്കോർഡിങ്ങിലും ഫ്രാൻസിൽ സിനിമയുടെ മിക്‌സിങ്ങിലും  ഒപ്പമുണ്ടായി. കേരളത്തോട് അഭേദ്യമായ ബന്ധം അദ്ദേ​ഹം കാത്തുസൂക്ഷിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top