തിരുവനന്തപുരം > അമ്മ സംഘടനാ നേതൃത്വത്തിലെ കൂട്ടരാജി എടുത്തു ചാട്ടമാണെന്നും വോട്ട് ചെയ്ത അംഗങ്ങളോടുള്ള വഞ്ചനയാണെന്നും നടൻ ഷമ്മി തിലകൻ. അമ്മ സംഘടനയിലെ കൂട്ടരാജി ആശയക്കുഴപ്പമുണ്ടാക്കുമെന്ന്ഷമ്മി തിലകൻ കുറ്റപ്പെടുത്തി. കുറ്റാരോപിതർ മാത്രം ഒഴിഞ്ഞാൽ മതിയായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എല്ലാവരും കൂട്ടത്തോടെ രാജി വച്ചത് അംഗങ്ങളിൽ അനിശ്ചിതത്വമുണ്ടാക്കും. ആര് തെറ്റ ചെയ്താലും അത് തിരിച്ചറിഞ്ഞ് അത് തിരുത്താൻ തയാറാകണം. അതിനുവേണ്ടി ശബ്ദമുയർത്തുന്നവരെ അടിച്ചമർത്താനല്ല ശ്രമിക്കേമിക്കേണ്ടത്. ഉത്തരംമുട്ടിയപ്പോഴാണ് കൂട്ടരാജിയെന്നും താരം പറഞ്ഞു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ഉയർന്ന വെളിപ്പെടുത്തലുകളെയും ആരോപണങ്ങളെയും തുടർന്ന് നടൻ മോഹൻലാൽ അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. അമ്മ ഭരണസമിതി പിരിച്ചുവിട്ടു. ഓൺലൈൻ യോഗത്തിലാണ് അംഗങ്ങൾ രാജി വച്ചത്. രണ്ട് മാസത്തിനകം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കും.
പ്രസിഡന്റ് മോഹൻലാൽ, ജനറൽ സെക്രട്ടറി സിദ്ദിഖ്, വൈസ് പ്രസിഡന്റുമാരായ ജയൻ ചേർത്തല, ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറർ ഉണ്ണി മുകുന്ദൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അൻസിബ ഹസൻ, ടൊവിനോ തോമസ്, സരയൂ, അനന്യ, വിനു മോഹൻ, ടിനി ടോം, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, ജോമോൾ എന്നിവരാണ് രാജിവച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..