പിറവം
കേരള സംഗീതനാടക അക്കാദമി സംഘടിപ്പിക്കുന്ന ഷട്കാല ഗോവിന്ദമാരാർ സംഗീതോത്സവത്തിന് രാമമംഗലം ഷട്‌കാല ഗോവിന്ദമാരാർ സ്മാരക കലാസമിതിയിൽ തുടക്കമായി. അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു.
സമിതി പ്രസിഡന്റ് ജോർജ് എസ് പോൾ അധ്യക്ഷനായി. അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യപ്രഭാഷണം നടത്തി. കഥകളി ചെണ്ടവാദ്യരംഗത്ത് 50 വർഷം പിന്നിട്ട ആർഎൽവി സുബ്രഹ്മണ്യൻ നമ്പൂതിരിയെ അനുമോദിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി വി സ്റ്റീഫൻ, ആശ സനിൽ, ജിജോ ഏലിയാസ്, വി കെ അനിൽകുമാർ, കെ ജയചന്ദ്രൻനായർ എന്നിവർ സംസാരിച്ചു. താഴുത്തേടത്ത് മുരളീധരമാരാർ അവതരിപ്പിച്ച കേളി, തൃക്കാമ്പുറം ജയന്റെ സോപാനസംഗീതം, പഞ്ചരത്ന കീർത്തനാലാപനം, പരിഷവാദ്യം, ഡോ. സദനം കെ ഹരികുമാറിന്റെ സംഗീതക്കച്ചേരി എന്നിവയുണ്ടായി.
ഞായർ രാവിലെ 10ന് ഷട്കാല ഗോവിന്ദമാരാരുടെ രചനകളുടെ പഞ്ചരത്ന കീർത്തനാലാപനം, സോപാനസംഗീതം. അഞ്ചിന് സമാപനസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്യും. ഏഴിന് ഡോ. രാജശ്രീ വാര്യരുടെ ഭരതനാട്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..