22 December Sunday

യുടിയുസി സംസ്ഥാന സമ്മേളനം ; ഉദ്‌ഘാടകനാക്കിയില്ല , അതൃപ്തിയുമായി 
ഷിബു ബേബിജോൺ

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024


കൊല്ലം
യുടിയുസി സംസ്ഥാന സമ്മേളനത്തിൽ അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ച്‌ ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. ഷിബു ബേബിജോണിനെ തഴഞ്ഞ്‌ എൻ കെ പ്രേമചന്ദ്രൻ എംപിയെ ഉദ്‌ഘാടകനാക്കിയത്‌ ആർഎസ്‌പിയിലും യുടിയുസിയിലും വിമർശത്തിനിടയാക്കിയിരുന്നു. 

ഉദ്‌ഘാടനശേഷം മുതിർന്ന നേതാക്കളെ ഷിബു ബേബിജോൺ ആദരിക്കുമെന്നാണ്‌ സംഘാടകർ അറിയിച്ചത്‌. എന്നാൽ, ഉദ്‌ഘാടനത്തിനുമുമ്പ്‌ ആദ്യകാല നേതാക്കളെ ആദരിക്കണമെന്ന്‌ ഷിബു ആവശ്യപ്പെട്ടു. ആദരിക്കൽ ചടങ്ങിനുശേഷം ഉദ്‌ഘാടനത്തിനു നിൽക്കാതെ കാറിൽ കയറാൻപോയപ്പോൾ, പത്ര ഫോട്ടോഗ്രാഫർമാരുടെ ആവശ്യപ്രകാരം  വേദിയിലെത്തി ഫോട്ടോയ്‌ക്കായി  ഇരുന്നെങ്കിലും വൈകാതെ മടങ്ങി.

കൊല്ലത്ത്‌ ജവാഹർ ബാലഭവനിലായിരുന്നു സമ്മേളനം. ഉദ്‌ഘാടകനാക്കാതെ അവഹേളിച്ചതിന്റെ പ്രതിഷേധമായാണ്‌ ഉദ്‌ഘാടനത്തിനുമുമ്പ്‌ ആദരിക്കൽ ചടങ്ങ്‌  നടത്താൻ ഷിബു നിർദേശിച്ചത്‌. അതോടെ എ എ അസീസ്‌ ഉൾപ്പെടെയുള്ള യുടിയുസി നേതാക്കൾ പ്രതിസന്ധിയിലായി. ഒടുവിൽ ആദരിക്കൽ ചടങ്ങ്‌ ആദ്യമാക്കി. അടുത്തിടെ നടന്ന യുടിയുസി പരിപാടികളിലും ഘടക യൂണിയനുകളുടെ സംസ്ഥാന സമ്മേളനങ്ങളിലും ഷിബു ബേബിജോണിന്‌ അസീസ്‌–-പ്രേമചന്ദ്രൻ വിഭാഗം വേണ്ടത്ര പരിഗണന നൽകിയിരുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top