08 November Friday

ഡല്‍ഹി വിദ്യാഭ്യാസ മോഡല്‍ പഠിക്കാന്‍ ആരെയും കേരളത്തില്‍ നിന്നയച്ചിട്ടില്ല; 'ആപ്പിന് ആരോ ആപ്പ്' വച്ചെന്ന് തോന്നുന്നു: മന്ത്രി ശിവന്‍കുട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Apr 24, 2022

തിരുവനന്തപുരം> ഡല്‍ഹിയിലെ വിദ്യാഭ്യാസ മോഡല്‍ കേരളത്തില്‍ നടപ്പിലാക്കാന്‍, ഉന്നത ഉദ്യോഗസ്ഥര്‍ ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളുകള്‍  സന്ദര്‍ശനം നടത്തിയെന്ന വാദം തെറ്റെന്ന് മന്ത്രി വി ശിവന്‍കുട്ടി.ആപ്പിന് ആരോ 'ആപ്പ്' വച്ചതാണെന്ന് തോന്നുന്നു എന്ന് പറഞ്ഞുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ആം ആദ്മി കേരള ഘടകത്തിന്റെ വാദം തെറ്റാണെന്ന് മന്ത്രി  ചൂണ്ടിക്കാട്ടിയത്.

വിഷയത്തില്‍ മന്ത്രി  വ്യക്തത വരുത്തിയതിന് പിന്നാലെ തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്ന് ആം ആദ്മി തന്നെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. സന്ദര്‍ശനം നടത്തിയത് കേരളത്തിലെ സിബിഎസ്ഇ അസോസിയേഷന്‍ ഉന്നത പ്രതിനിധികളാണെന്നാണ് ആം ആദ്മി ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.

കുറച്ചു ദിവസം മുമ്പ് കേരള മാതൃക പഠിക്കാന്‍ വന്ന ഡല്‍ഹിക്കാര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തിട്ടുണ്ട്. എം എല്‍ എ സ്വീകരിച്ചത് ആരെയാണെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും വി ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

നേരത്തെ ആം ആദ്‌മി ദേശീയ വക്താവ് അതിഷി എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ കേരളത്തിലെ ഉന്നതര്‍ സന്ദര്‍ശിച്ചെന്ന് ആം ആദ്‌മി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നത്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top