വൈപ്പിൻ
രാജ്യവ്യാപകമായി ബിജെപി നടത്തുന്ന ലാൻഡ് ജിഹാദ് ആരോപണം മുനമ്പത്തും ഉന്നയിച്ച് കേന്ദ്ര തൊഴിൽസഹമന്ത്രി ശോഭ കരന്തലജെ. വഖഫ് ബോർഡ് രാജ്യത്ത് നടപ്പാക്കുന്നത് ലാൻഡ് ജിഹാദാണെന്നാണ് മുനമ്പത്തെ സമരകേന്ദ്രത്തിലെത്തിയ ശോഭ ആരോപിച്ചത്.
വഖഫ് ഭൂമിപ്രശ്‌നം ഉന്നയിച്ച് മുനമ്പത്തുകാർ നടത്തുന്ന സമരത്തിൽ വർഗീയ മുതലെടുപ്പ് ലക്ഷ്യമിട്ട് നേരത്തേ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ബിജെപി നേതാക്കളും പ്രദേശം സന്ദർശിച്ചിരുന്നു. മുനമ്പം സ്ഥിതിഗതികൾ കേന്ദ്രശ്രദ്ധയിൽ കൊണ്ടുവരുമെന്നും പ്രശ്‌ന പരിഹാരത്തിന് കേന്ദ്രം ഇടപെടുമെന്നും ശോഭ കരന്തലജെ പറഞ്ഞു. സംവിധായകൻ മേജർ രവിയും സമരപ്പന്തലിലെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..