23 December Monday

പാലക്കാട്‌ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ വോട്ടുമറിക്കാൻ ബിജെപി– കോൺഗ്രസ്‌ 
ധാരണയെന്ന്‌ ശോഭ സുരേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024


പാലക്കാട്‌
പാലക്കാട്‌ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ വോട്ടുമറിക്കാൻ കോൺഗ്രസുമായി ബിജെപി ഔദ്യോഗിക വിഭാഗം രഹസ്യധാരണയായെന്ന്‌ ശോഭ സുരേന്ദ്രൻ പക്ഷം ദേശീയ നേതൃത്വത്തിന്‌ പരാതി നൽകി. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ഇവിടെ സംസ്ഥാന പ്രസിഡന്റ്‌ നേരിട്ടെത്തി ഉപതെരഞ്ഞെടുപ്പ്‌ പ്രവർത്തനം ആരംഭിച്ചിരുന്നു.

സ്ഥാനാർഥിയാകാൻ രംഗത്തിറക്കിയ സംസ്ഥാന നേതാവ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പിരിച്ച 14 കോടി മുക്കിയെന്ന ആക്ഷേപം ശക്തമായതോടെ ഇത്‌ നിർത്തിവച്ചു. ഒപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചുമതലക്കാരനുതന്നെ ഉപതെരഞ്ഞെടുപ്പിന്റെ ചുമതല നൽകിയതും വിവാദമായി. പണംതട്ടിയ സംസ്ഥാന നേതാവും കോൺഗ്രസ്‌ മുൻ എംഎൽഎയും വലിയ അടുപ്പക്കാരാണ്‌. ഈ ബന്ധം ഉപയോഗിച്ചാണ്‌ വേറെ ആര്‌ സ്ഥാനാർഥിയായാലും വോട്ടുമറിക്കാൻ ധാരണയാക്കിയതെന്നാണ്‌ പരാതിയിലുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top