23 December Monday

സുഹൃത്തിനെ കാണാനെത്തിയ യുവാവ് കാന്റീനില്‍ ഷോക്കേറ്റ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

കോഴിക്കോട്> ആശുപത്രിയില്‍ സുഹൃത്തിനെ കാണാനെത്തിയ യുവാവ് കാന്റീനില്‍ ഷോക്കേറ്റ് മരിച്ചു. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചായിരുന്നു അപകടം.

തിരുവമ്പാടി  ചവലപ്പാറ സ്വദേശി അബിന്‍ വിനു (27) ആണ് മരിച്ചത്.ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. രോഗിയായ സുഹൃത്തിനെ കാണാനാണ് അബിന്‍ വിനു ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്നാണ് അപകടത്തില്‍ പെടുന്നതും മരിക്കുന്നതും.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.













 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top