14 November Thursday

എംഎസ്എഫ് മുൻ വൈസ് പ്രസിഡന്‍റ് പി പി ഷൈജലിന് മുസ്ലിം ലീഗിന്റെ കാരണം കാണിക്കൽ നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Saturday Mar 5, 2022

കൽപ്പറ്റ > എംഎസ്എഫ് മുൻ വൈസ് പ്രസിഡന്‍റ് പി പി ഷൈജലിന് കാരണം കാണിക്കൽ നോട്ടീസ്. മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വമാണ് അച്ചടക്ക ലംഘനത്തിന് നോട്ടീസ് നൽകിയത്. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്‌ത് മൂന്ന് മാസത്തിന് ശേഷമാണ് ഷൈജലിന് കാരണം കാണിക്കൽ നോട്ടീസ് നല്‍കുന്നത്.

വിശദീകരണം ചോദിക്കാതെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കാണിച്ച് ഷൈജൽ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് നടപടി. നോട്ടീസ് നൽകിയത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനെന്ന് ഷൈജൽ വ്യക്തമാക്കി. ഹരിത വിഷയത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തെ വിമർശിച്ചതിനാണ് ഷൈജലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top