21 December Saturday

ഇനി വീട്ടിൽ വിശ്രമം; ശ്രുതി ആശുപത്രി വിട്ടു

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

കൽപ്പറ്റയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രുതിയെ മന്ത്രി ഒ ആർ കേളു സന്ദർശിക്കുന്നു (ഫയൽ ചിത്രം)

കൽപ്പറ്റ> വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനായിരുന്ന ജെൻസനെയും നഷ്ടമായ ശ്രുതി ആശുപത്രിവിട്ടു.  വാഹനാപകടത്തിൽ പരിക്കേറ്റ്‌ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രുതി വെള്ളിയാഴ്ച വൈകുന്നേരമാണ് ആശുപത്രി വിട്ട് അച്ഛന്റെ സഹോദരന്റെ വീട്ടിലേക്ക് മടങ്ങിയത്. ഇരുകാലുകൾക്കും പരിക്കേറ്റ ശ്രുതിയെയും ശസ്‌ത്രക്രിയക്ക്‌ വിധേയയാക്കിയിരുന്നു.

ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയുമടക്കം കുടുംബത്തിലെ ഒമ്പതുപേർ ഇല്ലാതായപ്പോൾ ശ്രുതിക്ക്‌ കൂട്ട്‌ പ്രതിശ്രുതവരനായിരുന്ന ജെൻസൻ മാത്രമായിരുന്നു. കഴിഞ്ഞ 10ന്‌ ജെൻസനും ശ്രുതിയും ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാൻ കൽപ്പറ്റ വെള്ളാരംകുന്നിന്‌ സമീപം സ്വകാര്യ ബസ്സുമായി  കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ജെൻസൻ മേപ്പാടിയിലെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്‌ മരിച്ചത്‌.  


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top