23 December Monday

യുവാവ് ഷട്ടിൽ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

എടക്കര>എടക്കരയിൽ ഷട്ടിൽ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം വെള്ളാരമുണ്ട ആലിന്റെകിഴക്കേതിൽ സുരേഷാണ്‌ (43) മരിച്ചത്. വ്യാഴം വൈകിട്ട് ഏഴരക്കാണ് സംഭവം. കുഴഞ്ഞുവീണ സുരേഷിനെ ഉടൻ എടക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

സംസ്കാരം വെള്ളി പകൽ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രെഞ്ചു (മൂത്തേടം പഞ്ചായത്ത് എൻആർഇജിഎസ് ഓവർസിയർ). മക്കൾ: തീർഥ, ആദർശ് (ഇരുവരും മൂത്തേടം ഗവ. ഹൈസ്കൂൾ വിദ്യാർഥികൾ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top