21 December Saturday

പുഷ്‌പനെ വാട്‌സാപ്പിൽ 
അധിക്ഷേപിച്ച 
എസ്‌ഐക്ക്‌ 
സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

കൊച്ചി
കൂത്തുപറമ്പ്‌ സമരപോരാളി പുഷ്‌പനെ വാട്‌സാപ് ഗ്രൂപ്പിൽ അധിക്ഷേപിച്ച എസ്‌ഐക്ക്‌ സസ്‌പെൻഷൻ. കോതമംഗലം സ്‌റ്റേഷൻ ഗ്രേഡ്‌ എസ്‌ഐ കെ എസ്‌ ഹരിപ്രസാദിനെയാണ്‌ എറണാകുളം റേഞ്ച്‌ ഡിഐജി സസ്‌പെൻഡ്‌ ചെയ്‌തത്‌. പ്രഥമദൃഷ്‌ട്യാ കടുത്ത അച്ചടക്കലംഘനം നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. സന്ദേശം സ്‌ക്രീൻഷോട്ട്‌ എടുത്ത്‌ പലരും ഷെയർ ചെയ്‌തതുവഴി വാട്‌സാപ് ഗ്രൂപ്പുകളിൽ പ്രചരിച്ചതായി എറണാകുളം റൂറൽ എസ്‌പി വൈഭവ്‌ സക്‌സേന ഡിഐജിക്ക്‌ നൽകിയ റിപ്പോർട്ടിൽ പറയുന്നു. എസ്‌പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ സസ്‌പെൻഷൻ. ഇയാൾ അംഗമായ ‘1993 ഫസ്റ്റ്‌ ബിഎൻ ചങ്ങാതിക്കൂട്ടം’ എന്ന പൊലീസുകാരുടെ വാട്‌സാപ് ഗ്രൂപ്പിലാണ്‌ ശനിയാഴ്‌ച പുഷ്‌പന്റെ മരണത്തെക്കുറിച്ച്‌ ഹരിപ്രസാദ്‌ അധിക്ഷേപ പരാമർശം നടത്തിയത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top