19 December Thursday

വര്‍ഗീയതക്കെതിരെ കര്‍ണാടകത്തിനും കേരളത്തിനും ഒരേ മനസ്: സിദ്ധാരാമയ്യ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

നിലമ്പൂർ> വർഗീയതക്കെതിരെ കർണാടകക്കും കേരളത്തിനും ഒരേ മനസാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ. നിലമ്പൂരിൽ നടന്ന ആര്യാടൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചവരാണ് കേരളത്തിന്റെ ശ്രീനാരായണ ഗുരുവും കർണാടകത്തിന്റെ ബസവണ്ണയും. ഒരു ജാതി, ഒരു മതം, ഒരു ദൈവമെന്നാണ് ശ്രീനാരായണഗുരു പറഞ്ഞത്.

ജാതി മതഭേദമില്ലാതെ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നാണ് ബസവണ്ണ പറഞ്ഞത്. വർ​ഗീയതയെ മതനിരപേക്ഷത ഉയർത്തിപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക നീതിയും ജനക്ഷേമവും ലക്ഷ്യമിട്ടായിരിക്കണം സർക്കാരുകൾ പ്രവൃത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top