19 December Thursday

സിദ്ദിഖ് സ്മരണകളുമായി 
സുഹൃത്തുക്കൾ ഇന്ന് ഒത്തുകൂടും

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

കൊച്ചി
സംവിധായകൻ സിദ്ദിഖിന്റെ ഓർമകളുമായി സഹപ്രവർത്തകരും കലാകാരന്മാരും സാംസ്കാരികപ്രവർത്തകരും ഞായറാഴ്‌ച എറണാകുളത്ത് ഒത്തുചേരും. വൈകിട്ട് നാലിന് ഹോട്ടൽ ആബാദ് പ്ലാസയിൽ ചേരുന്ന ചടങ്ങിൽ പ്രഥമ സിദ്ദിഖ് സ്മാരക പുരസ്കാരം (അരലക്ഷം രൂപ) സിദ്ദിഖിന്റെ അധ്യാപകൻകൂടിയായ പ്രൊഫ. എം കെ സാനുവിന്‌ സമർപ്പിക്കും.


"സിദ്ദിഖ് ചിരിയുടെ രസതന്ത്രം’ പുസ്‌തകം ചടങ്ങിൽ പ്രകാശിപ്പിക്കുമെന്ന് സിദ്ദിഖ് സ്മാരക സമിതി കൺവീനർമാരായ സിഐസിസി ജയചന്ദ്രൻ, അലി അക്ബർ, പി എ മഹ്ബൂബ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 
ചിരിയോർമകൾ ബാക്കിവച്ച്‌ 2023 ആഗസ്‌ത്‌ എട്ടിനാണ്‌ സിദ്ദിഖ്‌ വിടപറഞ്ഞത്‌. സിദ്ദിഖ്‌–-ലാൽ കൂട്ടുകെട്ടിൽ റാംജി റാവു സ്പീക്കിങ്‌, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയവ മലയാളത്തിലെ മെഗാഹിറ്റുകളായി. പിന്നീട് ഈ കൂട്ടുകെട്ട് പിരിഞ്ഞശേഷം ഫ്രണ്ട്സ്, ഹിറ്റ്‌ലർ, ക്രോണിക് ബാച്ചിലർ, ബോഡിഗാർഡ് തുടങ്ങിയ ജനപ്രിയ സിനിമകളും സിദ്ദിഖ് ചെയ്തു. 

 

സിദ്ദിഖിന്റെ ചിത്രം അനാച്ഛാദനം 
കലാഭവനിൽ

കൊച്ചി
സംവിധായകൻ സിദ്ദിഖിന്റെ ഛായാചിത്രം ഞായറാഴ്‌ച കൊച്ചിൻ കലാഭവൻ അങ്കണത്തിൽ അനാച്ഛാദനം ചെയ്യും. രാവിലെ 9.30ന്‌ നടക്കുന്ന ചടങ്ങിൽ ലാൽ, നാരായണൻകുട്ടി, റഹ്‌മാൻ, തെസ്‌നിഖാൻ തുടങ്ങിയവർ പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top