22 December Sunday

‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനത്ത്‌ നിന്ന്‌ സിദ്ദിഖ്‌ രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

കൊച്ചി > അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത്‌ നിന്ന്‌ നടൻ സിദ്ദിഖ്‌ രാജിവച്ചു. സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉയർന്ന സാഹചര്യത്തിലാണ്‌ രാജി. ശനിയാഴ്‌ചയാണ്‌ നടിയായ രേവതി സമ്പത്ത്‌ സിദ്ദിഖ്‌ തന്നെ പീഡിപ്പിച്ചുവെന്ന് പറഞ്ഞത്. തന്റെ ചെറുപ്രായത്തിലായിരുന്നു സംഭവമെന്നും നടി വെളിപ്പെടുത്തിയിരുന്നു.  അമ്മയുടെ പ്രസിഡന്റ്‌ നടൻ മോഹൻലാലിന്‌ സിദ്ദിഖ്‌ രാജിക്കത്ത്‌ നൽകി. ഇ മെയിൽ വഴിയായിരുന്നു രാജി. 

‘എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ "അമ്മ" യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാൻ സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ.’- വിശ്വസ്‌തതയോടെ, സിദ്ദിഖ്. ഇങ്ങനെയായിരുന്നു സിദ്ദിഖിന്റെ രാജിക്കത്ത്‌.

പ്ലസ്‌ടു വിദ്യാർഥിയായിരിക്കെ സിനിമയിൽ അവസരം നൽകാമെന്നുപറഞ്ഞ്‌ തന്നെ ലൈംഗികമായി സിദ്ദിഖ്‌ ചൂഷണംചെയ്‌തുവെന്നും ഇത്‌ തുറന്നുപറഞ്ഞതിന്റെ പേരിൽ ഒറ്റപ്പെടേണ്ടിവന്നുവെന്നുമായിരുന്നു രേവതിയുടെ വെളിപ്പെടുത്തൽ.

മോളെ എന്ന്‌ അഭിസംബോധന ചെയ്‌തായിരുന്നു അയാളുടെ സംസാരമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ ക്രിമിനൽ കുറ്റമാണെന്ന്‌ പറഞ്ഞ സിദ്ദിഖും ക്രിമിനൽ തന്നെയാണെന്നും രേവതി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top