27 December Friday

ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറെന്ന് സിദ്ദിഖ്; നോട്ടീസ് നൽകി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

കൊച്ചി > ബലാത്സം​ഗക്കേസിൽ സ്വയം ഹാജരാകാൻ തയ്യാറെന്ന് നടൻ സിദ്ദിഖ്. ഇക്കാര്യം അറിയിച്ച് അന്വേഷണ സംഘത്തിന് നടൻ കത്തു നൽകി. അടുത്തയാഴ്ച ചോദ്യം ചെയ്യലുണ്ടാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. നോട്ടീസ് നൽകി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ദിഖിന്റെ അറസ്റ്റ്‌ സുപ്രീം കോടതി രണ്ടാഴ്‌ചത്തേക്ക്‌ തടഞ്ഞിരുന്നു. അതുവരെ വിചാരണക്കോടതി മുന്നോട്ടുവെക്കുന്ന ഉപാധികളുടെകൂടി അടിസ്ഥാനത്തിൽ ഹർജിക്കാരന്റെ അറസ്റ്റ്‌ പാടില്ലെന്നും ഉത്തരവിട്ടിരുന്നു. കേരളാ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ്‌ സിദ്ദിഖ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌.

2016ൽ തിരുവനന്തപുരത്ത് മാസ്‌കോട്ട്‌ ഹോട്ടലിൽ വിളിച്ചുവരുത്തി സിദ്ദിഖ്‌ ബലാത്സംഗം ചെയ്‌തെന്നാണ്‌ അതിജീവിതയുടെ പരാതി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top