22 December Sunday

സിദ്ദിഖ്‌ ലൈംഗികമായി 
ചൂഷണം ചെയ്‌തെന്ന് ആരോപണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

തിരുവനന്തപുരം > നടനും അമ്മ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ ലൈംഗികാരോപണവുമായി നടി രേവതി സമ്പത്ത്‌. പ്ലസ്‌ടു വിദ്യാർഥിയായിരിക്കെ സിനിമയിൽ അവസരം നൽകാമെന്നുപറഞ്ഞ്‌ തന്നെ ലൈംഗികമായി ചൂഷണംചെയ്‌തുവെന്നും ഇത്‌ തുറന്നുപറഞ്ഞതിന്റെ പേരിൽ ഒറ്റപ്പെടേണ്ടിവന്നുവെന്നും രേവതി പ്രതികരിച്ചു.

ഒരുചെറിയ കുട്ടിയോടാണ്‌ സിദ്ദിഖ്‌ അതിക്രമം കാണിച്ചത്‌. മോളെ എന്ന്‌ അഭിസംബോധന ചെയ്‌താണ്‌ സംസാരിച്ചത്‌. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ ക്രിമിനൽ കുറ്റമാണെന്ന്‌ പറഞ്ഞ സിദ്ദിഖും ക്രിമിനൽ തന്നെയാണ്‌. ഇത്തരം ചൂഷണങ്ങൾ പല അനുഭവസ്ഥരും തുറന്നുപറഞ്ഞതാണ്‌. ഈ വെളിപ്പെടുത്തൽ അത്ര എളുപ്പമല്ല.

സിദ്ദിഖ്‌ ഫെയ്‌സ്‌ബുക്ക്‌ സന്ദേശങ്ങളിലൂടെ നിരവധിപേരോട്‌ മോശമായി പെരുമാറിയിട്ടുണ്ട്‌. അതിൽ തന്റെ സുഹൃത്തുക്കളും ഉൾപ്പെടും. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ഉചിതമായ നടപടിയെടുക്കുമെന്നാണ്‌ പ്രതീക്ഷ–- അവർ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top