തിരുവനന്തപുരം> കെ റെയില്‍ കോര്‍പറേഷന്‍ സംഘടിപ്പിപ്പിക്കുന്ന 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും' എന്ന സില്‍വര്‍ ലൈന്‍ സംവാദ പരിപാടി പുരോഗമിക്കുന്നു. കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി ഐസക്, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ, വിരമിച്ച റെയില്‍വേ ബോര്‍ഡ് മെമ്പര്‍ സുബോധ് കുമാര്‍ ജയിന്‍, ഡോ. ആർ വി ജി മേനോൻ എന്നിവരാണ് സംവാദത്തിൽ പങ്കെടുക്കുന്നത്. മുൻ റെയിൽവേ അക്കാദമി വകുപ്പ് മേധാവി മോഹൻ എ മേനോനാണ് മോഡറേറ്റർ.
കേരളത്തിനു വേണ്ടത് അതിവേഗത്തിലുള്ള യാത്രാ സംവിധാനമാണെന്നും എങ്കിൽ മാത്രമേ മികച്ച ബിസിനസുകൾ വരൂ എന്ന് എസ് എൻ രഘുചന്ദ്രൻ നായര്‍ പറഞ്ഞു. സിൽവർ ലൈൻ പദ്ധതി ഗതാഗത രംഗത്തെ വികസനത്തിന് കാരണമാകുമെന്നും സിൽവർലൈൻ കേരളത്തിന്റെ സാമ്പത്തിക രംഗത്തിന് ഉണർവാകുമെന്നും ഡോ. കുഞ്ചെറിയ പി ഐസക് വ്യക്തമാക്കി. കേരളത്തിൽ ഗതാഗതവികസനം അത്യാവശ്യമാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ലെന്നും ഭാവിയിലേക്ക് കൂടി കണ്ടുള്ള പദ്ധതിയാണ് സിൽവർ ലൈൻ എന്ന് എസ് എൻ രഘുചന്ദ്രൻ പറഞ്ഞു.
സില്‍വര്‍ ലൈന്‍ അല്ല പ്രശ്‌നമെന്നും ഗതാഗത വികസനമാണ് പ്രശ്‌നമെന്നും ഡോ. ആർ വി ജി മേനോൻ പറഞ്ഞു. പൊതുഗതാഗതമാണ് കേരളത്തിനു വളരെ പ്രധാനം. റോഡുകൾ നിർമിക്കുന്നതിനുള്ള കഴിവുകേടാണു പദ്ധതികൾ വൈകുന്നതിനു കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തു. മൂന്ന്, നാല് കൊല്ലം മുമ്പ് നടത്തേണ്ട ചർച്ചയാണിത്. ഞങ്ങൾ എല്ലാം തീരുമാനച്ചു കഴിഞ്ഞുവെന്നും എന്ത് വില കൊടുത്തും നടപ്പാക്കുമെന്നുമുള്ളത് ഭീകരമായ പ്രസ്‌താവനയാണെന്നും മേനോൻ ചൂണ്ടിക്കാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..