15 September Sunday

സാങ്കേതിക സര്‍വകലാശാല; സിസ തോമസ് തുടരില്ല

വെബ് ഡെസ്‌ക്‌Updated: Sunday Feb 19, 2023

തിരുവനന്തപുരം
വിരമിക്കാൻ ഒരുമാസംമാത്രം ശേഷിക്കുന്ന ഡോ. സിസ തോമസ് സാങ്കേതിക സർവകലാശാല ഇടക്കാല വൈസ് ചാൻസലർ സ്ഥാനത്ത് തുടരാനിടയില്ല. സാങ്കേതിക വിദ്യാഭ്യാസവകുപ്പ് ‌സീനിയർ ജോയിന്റ് ഡയറക്ടറായ സിസയ്ക്ക് നവംബറിലാണ് ​ഗവർണർ സർവകലാശാല വിസിയുടെ അധിക ചുമതല നൽകിയത്. മാർച്ച് 31ന് ഇവർ വിരമിക്കുന്നതോടെ അധിക ചുമതല വഹിക്കാൻ കഴിയില്ല. ഈ സ്ഥാനത്ത് കോടതി നിർദേശിച്ചതുപോലെ സർക്കാർ നൽകുന്ന പട്ടികയിൽനിന്ന് ഒരാളെ ​ഗവർണർ തീരുമാനിക്കണം. ​സർക്കാരിനെ എതിർത്ത് ​ഗവർണർക്ക് സ്വന്തമായി ഒരാളെ ഇനി നിർദേശിക്കാൻ കഴിയില്ല.

ഇതിനു വിപരീതമായി ​ഗവർണർ പ്രവർത്തിച്ചാൽ‌ സർക്കാരിന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമനടപടി സ്വീകരിക്കാം. വിസിയെ നിയമിക്കാനുള്ള അധികാരം സർക്കാരിനാണെന്നും ഗവർണർ ഏകപക്ഷീയമായി നടത്തിയ നിയമനം ചട്ടവിരുദ്ധമാണെന്നുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചത്. വിസി നിയമനത്തിനുള്ള പാനലിലേക്ക് യുജിസി നിർദിഷ്ട യോഗ്യതയുള്ള സർക്കാർ അം​ഗീകൃത എൻജിനിയറിങ് കോളേജുകളിലെ അധ്യാപകരുടെ പട്ടിക ഉന്നത വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കും. ഈ പട്ടികയാകും സർക്കാർ ​ഗവർണർക്ക് നൽകുക.

റദ്ദാക്കാത്തത് താൽക്കാലിക നിയമനമായതിനാൽ


താൽക്കാലിക നിയമനമായതിനാലാണ് ഡോ. സിസ തോമസിന്റെ നിയമനം കോടതി റദ്ദാക്കാതിരുന്നത്. കോടതിവിധിയുടെ അടിസ്ഥാനത്തിൽ അവർക്ക് തൽസ്ഥാനത്ത് തുടരാൻ അർ​ഹതയില്ല.  
സെബാസ്റ്റ്യൻ പോൾ
നിയമവിദ​ഗ്‌ധൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top