22 December Sunday

ഓർമകളിൽ ജ്വലിച്ച്‌ യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

തിരുവനന്തപുരം അയ്യൻ‌കാളി ഹാളിൽ ചേർന്ന സീതാറാം യെച്ചൂരി അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു


തിരുവനന്തപുരം
ഓർമകളിൽ വീണ്ടും സമരവീര്യമായി ജ്വലിച്ച്‌ സീതാറാം യെച്ചൂരി. ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യത്തെ സംരക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ പോരാട്ടവും നിലപാടുകളും സൗമ്യതയും സഹജീവി സ്‌നേഹവുമെല്ലാം അടുത്തറിഞ്ഞവർ മറ്റുള്ളവർക്കായി പങ്കുവച്ചു. യെച്ചൂരി നിരവധി പ്രസംഗങ്ങൾ നടത്തിയ തിരുവനന്തപുരം അയ്യൻകാളി ഹാളിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്‌ക്കാൻ നൂറുകണക്കിനുപേരാണ് ഒത്തുചേർന്നത്‌.

സിപിഐ എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ മുതിർന്ന നേതാവ്‌ എസ്‌ രാമചന്ദ്രൻപിള്ള അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്വാഗതം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, എഐസിസി സെക്രട്ടറി പി സി വിഷ്‌ണുനാഥ്‌, സിപിഐ അഖിലേന്ത്യാ കൗൺസിൽ അംഗം പന്ന്യൻ രവീന്ദ്രൻ, കേരള കോൺഗ്രസ് എം ഉന്നതാധികാരി സമിതി അംഗം എൻ ജയരാജ്, മുസ്ലിംലീഗ്‌ ജനറൽ സെക്രട്ടറി പി എം എ സലാം, എൻസിപി സംസ്ഥാന പ്രസിഡന്റ്‌ പി സി ചാക്കോ, ജനതാദൾ എസ്‌ സംസ്ഥാന പ്രസിഡന്റ്‌ മാത്യു ടി തോമസ്‌, കോൺഗ്രസ്‌ എസ്‌ സംസ്ഥാന പ്രസിഡന്റ്‌ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗം എക്‌സിക്യൂട്ടീവ്‌ ചെയർമാൻ മോൻസ്‌ ജോസഫ്‌, ഐഎൻഎൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, ആർഎസ്‌പി കേന്ദ്രകമ്മിറ്റിയംഗം കെ എസ്‌ സനൽകുമാർ, കേരള കോൺഗ്രസ്‌ സ്‌കറിയ വിഭാഗം ചെയർമാൻ ബിനോയ്‌ ജോസഫ്‌ എന്നിവർ സംസാരിച്ചു.

സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ എം എ ബേബി, എ വിജയരാഘവൻ, എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ തുടങ്ങിയവർ  പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top