30 December Monday

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവ്: പിണറായി

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

ന്യൂഡല്‍ഹി> കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതീവദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സീതാറാമിന്റെ നിര്യാണ വാര്‍ത്ത കേള്‍ക്കുന്നത്.

വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ നിന്നുയര്‍ന്നു വന്ന അദ്ദേഹം ഒന്‍പത് വര്‍ഷക്കാലം സിപിഐ എമ്മിന്റെ ജനറല്‍ സെക്രട്ടറിയായി വൈഷമ്യമേറിയ രാഷ്ട്രീയ ഘട്ടങ്ങളിലൂടെ പാര്‍ട്ടിയെ നയിച്ചു.

പാര്‍ട്ടിയുടെ നേതൃപദവികളിലിരുന്ന് കൃത്യമായ നിലപാടുകള്‍ രൂപീകരിച്ചുകൊണ്ട് സിപിഐ എമ്മിനും ഇടതുപക്ഷത്തിനു പൊതുവിലും ഇന്ത്യന്‍ രാഷ്ട്രീയത്തിനാകെത്തന്നെയും മാര്‍ഗനിര്‍ദ്ദേശകമാവിധം സീതാറാം പ്രവര്‍ത്തിച്ചു.

രാജ്യവും ജനങ്ങളും ഗുരുതരമായ പ്രതിസന്ധികള്‍ നേരിടുന്ന ഘട്ടത്തില്‍ സീതാറാമിന്റെ അഭാവം രാജ്യത്തിന് പൊതുവില്‍ തന്നെ നികാത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top