23 December Monday

റംബൂട്ടാന്റെ കുരു തൊണ്ടയിൽ കുടുങ്ങി കുഞ്ഞു മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

കിളിമാനൂർ> ആറു മാസം പ്രായമായ കുഞ്ഞ്‌ റംബൂട്ടാന്റെ കുരു തൊണ്ടയിൽ കുടുങ്ങി മരിച്ചു. കരവാരം തോട്ടയ്ക്കാട് മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെയും വൃന്ദയുടെയും മകൻ ആദവാണ് മരിച്ചത്. വ്യാഴം വൈകിട്ട് ആറോടെയാണ്‌ സംഭവം. ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു. ഇതിനിടെ വീട്ടിൽ പൂജവയ്ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളിൽ നിന്നാണ്‌ റംബൂട്ടാൻ കഴിച്ചത്‌.

സംഭവ സമയം അടുക്കളയിലായിരുന്ന വൃന്ദ മറ്റുകുട്ടികളുടെ കരച്ചിൽ കേട്ടാണ്‌ ഓടിയെത്തിയത്‌. ഉടൻ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് റംബൂട്ടാന്റെ കുരു പുറത്തെടുത്തു. ശ്വാസമെടുക്കാൻ കഴിയാത്തതിനെത്തുടർന്ന് കൃത്രിമ ശ്വാസം നൽകി ആംബുലൻസിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളി പുലർച്ചെ മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്‌കരിച്ചു. ആരുഷ് ആണ്‌ സഹോദരൻ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top