22 December Sunday

ആറ്‌ വയസുകാരിയെ പീഡിപ്പിച്ചു; അമ്മൂമ്മയുടെ സുഹൃത്തിന്‌ ഇരട്ട ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

തിരുവനന്തപുരം > ആറ്‌ വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക്‌ മരണം വരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷിച്ചു. കുട്ടിയുടെ അമ്മൂമയുടെ സുഹൃത്തായ വിക്രമനാണ്‌ (68) പ്രതി. പിഴ അടച്ചില്ലെങ്കിൽ ആറ്‌ മാസം തടവ്‌ അധികം അനുഭവിക്കണം. ഇത്‌ കൂടാതെ 14 വർഷം തടവ്‌ ശിക്ഷയുമുണ്ട്‌. ഒമ്പത് വയസ്സുള്ള ചേച്ചിയുടെ മുന്നിൽ വെച്ചാണ് വിക്രമൻ കുട്ടിയെ പീഡിപ്പിച്ചത്.

2020, 2021 വർഷങ്ങളിലാണ്‌ കേസിനാസ്പദമായ സംഭവം. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനെ തുടർന്ന് കുട്ടികളുടെ സംരക്ഷണ ചുമതല അമ്മുമ്മയ്ക്കായിരുന്നു. ഈ സമയമാണ് ഭർത്താവുമായി പിരിഞ്ഞ അമ്മൂമ്മ വിക്രമനുമായി അടുപ്പത്തിലാവുകയും ഒരുമിച്ച് താമസിപ്പിക്കുകയും ചെയ്യുന്നത്‌. മുരുക്കുംപ്പുഴ, വരിയ്ക്കമുക്ക് എന്നിവിടങ്ങളിൽ വാടകയക്കായിരുന്നു താമസിച്ചത്. വീട്ടിൽ നിന്ന്‌ അമ്മൂമ്മ പുറത്ത്‌ പോവുന്ന സമയങ്ങളിൽ പ്രതി കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു.

ഇരുവരേയും ഒരുമിച്ച് പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. കുട്ടികളെ അശ്ലീല വീഡിയോകൾ കാണിച്ച അവരുടെ മുന്നിൽ വച്ച്‌ അമ്മൂമ്മയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു. ആറ് മാസം തുടർന്ന പീഡനത്തിൽ കുട്ടികളുടെ ശരീരത്തിൽ മുറിവേറ്റിരുന്നു. പീഡിപ്പിക്കുമ്പോൾ കുട്ടികൾ കരയുമെങ്കിലും കതകടച്ചിട്ടിരുന്നതിനാൽ ആരും കേട്ടില്ല. ഒരു ദിവസം കതകടക്കാതെ പീഡിപ്പിച്ചത് അയൽവാസി കണ്ടതോടെയാണ്‌ സംഭവം പുറത്തറിയാൻ ഇടയായത്. കുട്ടികൾ നിലവിൽ ഷെൽട്ടർ ഹോമിലാണ് താമസിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top