23 December Monday

തൃശൂരിൽ പാടത്ത് മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

എട്ടുമുന പാടത്ത് കണ്ടെത്തിയ മനുഷ്യന്റെ അസ്ഥികൾ

തൃശൂർ > തൃശൂരിൽ എട്ടുമുന കോൾപാടത്ത് മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തി. എട്ടുമന കായ്പുറം പാടത്ത് ചിന്നിചിതറിയ നിലയിലാണ് അസ്ഥികൾ കിടന്നിരുന്നത്. പാടത്ത് വെള്ളം വറ്റിയതിനെ തുടർന്ന് പാടം കൃഷിക്കൊരുക്കുന്നതിനായി എത്തിയ തൊഴിലാളിയാണ് അസ്ഥികൾ കണ്ടത്.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചേർപ്പ് പൊലീസ് സ്ഥലത്തെത്തി. പുരുഷൻ്റെതെന്ന് കരുതുന്ന ട്രൗസറും ഒരു ചെരിപ്പും ഷർട്ടിൻ്റെ ഭാഗവും സ്ഥലത്ത് കണ്ടെത്തി. ഫോറൻസിക് പരിശോധനകൾക്ക് ശേഷം അസ്ഥികൾ വിദ​ഗ്ദ പരിശോധനയ്ക്ക് അയച്ചു. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമെ അസ്ഥികൾ ആരുടേതെന്ന് കണ്ടെത്താനാകൂവെന്ന് പൊലീസ് പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top