22 December Sunday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ അപവാദ പ്രചാരണം: യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

കളമശേരി > ദുരിതാശ്വാസ നിധിക്കെതിരെ അപവാദ പ്രചാരണം നടത്തിയതിന് യൂത്ത് കോൺഗ്രസ് നേതാവിനെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ്, വിടാക്കുഴ എന്ന ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന വിടാക്കുഴ കൊട്ടക്കാരൻ വീട്ടിൽ ഷിജു ജബ്ബാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഐ എം കളമശേരി ഏരിയ കമ്മിറ്റിയംഗം വി എ സക്കീർ ഹുസൈന്റെ പരാതിയിലാണ് അറസ്റ്റ്.

വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്കായി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഈ സാഹചര്യത്തിൽ ദുരിതാശ്വാസ നിധിക്കും സിപിഐ എമ്മിനും തനിക്കുമെതിരെയും വിവിധ കോൺഗ്രസ്, ലീഗ് സാമൂഹമാധ്യമ ഗ്രൂപ്പുകൾ അസത്യ പ്രചാരണങ്ങൾ നടത്തുന്നതായി സക്കീർ ഹുസൈൻ നൽകിയ പരാതിയിലാണ് അറസ്റ്റ് നടന്നത്.  യൂത്ത് കോൺഗ്രസ് നേതാവും യൂത്ത് കോൺഗ്രസിന്റെ വിവിധ ഗ്രൂപ്പുകളുടെ അഡ്മിനുമാണ് അറസ്റ്റിലായ ഷിജു ജബ്ബാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top