26 December Thursday

നിർമാണം അതിവേ​ഗം: 118 കോടിയുടെ 10 സ്‌മാർട്ട് റോഡിന് ടെൻഡർ

എസ് കിരൺബാബുUpdated: Friday Oct 20, 2023
തിരുവനന്തപുരം > സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട കേരള റോഡ് ഫണ്ട് ബോർഡിന്റെ (കെആർഎഫ്ബി) 118 കോടിയുടെ പത്ത് സ്‌മാർട്ട് റോഡുകൾക്കുകൂടി ടെൻഡറായി. കിള്ളിപ്പാലം- അട്ടക്കുളങ്ങര (19 കോടി), ആൽത്തറ- ചെന്തിട്ട (71 കോടി)  ഉൾപ്പെടെയുള്ള റോഡുകൾക്കാണ് ടെൻഡറായത്. കാലാവസ്ഥ അനുകൂലമെങ്കിൽ നിർമാണം നവംബറിന് മുമ്പ് തുടങ്ങും. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടലിനെത്തുടർന്നാണ് പ്രവൃത്തികൾ അതിവേ​ഗം പുരോ​ഗമിക്കുന്നത്. പ്രവൃത്തികളുടെ മേൽനോട്ടത്തിനായി കെആർഎഫ്‌ബിയുടെ നേതൃത്വത്തിൽ പ്രത്യേക നിരീക്ഷണസംവിധാനം ഒരുക്കി. 
 
എല്ലാ മാസവും മന്ത്രിതലത്തിൽ നിർമാണപ്രവർത്തനങ്ങൾ അവലോകനം ചെയ്യും. സ്പെൻസർ  -​ഗ്യാസ്ഹൗസ് ജങ്ഷൻ റോഡ് (1.05 കോടി), വിജെടി ഹാൾ -ഫ്ലൈഓവർ റോഡ് (1.92 കോടി),  തൈക്കാട് ഹൗസ് - കീഴെ തമ്പാനൂർ റോഡ് ( 4.13 കോടി), സ്റ്റാച്യു -ജനറൽ ആശുപത്രി റോഡ് (2.37 കോടി), ഫോറസ്റ്റ് ഓഫീസ് ജങ്ഷൻ -ബേക്കറി ജങ്ഷൻ (3.61 കോടി), നോർക്ക - ​ഗാന്ധിഭവൻ റോഡ് (3.22 കോടി), ഓവർബ്രിഡ്ജ്- കലക്ടറേറ്റ്-  ഉപ്പിലാമൂട് ജങ്ഷൻ (5.44 കോടി), ജനറൽ ആശുപത്രി- വഞ്ചിയൂർ റോഡ് (6.50 കോടി) എന്നീ റോഡുകൾക്കാണ് ടെൻഡറായത്. കൂടാതെ കെആർഎഫ്‌ബിയുടെ ചുമതലയിലുള്ള 28 റോഡിന്റെ നിർമാണവും വേഗത്തിലാക്കാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മന്ത്രി പ്രഖ്യാപിച്ച സമയത്തുതന്നെ മാനവീയം വീഥിയും കലാഭവൻ മണി റോഡും തുറന്നുകൊടുത്തിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top